പാടാൻ പാട്ടുകൾ നൽകി ആൾക്കൂട്ടത്തിൽ തനിയെ ഒരാൾ
കേരള ക്രൈസ്തവർക്കിടയിൽ പ്രസിദ്ധിയാർജിച്ച ഇമ്പകരമായ പല ഗാനങ്ങൾ പാടുകയും രചിക്കുകയും സംഗീതം നൽകുകയും ചെയ്ത മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗമായ ശ്രീ മൊബെറ്റ് രാജൻ. “മിന്നാമിന്നി പോലെ മിന്നിത്താരമെങ്ങും” എന്ന പാട്ട് കേട്ടാസ്വദിക്കാത്ത മലയാളികളില്ല. യൽദോ (ക്രിസ്മസ്) പെരുന്നാളിനോട് അനുബന്ധിച്ചു പല പരിപാടികളിലും ഒഴിച്ചുകൂടാനാവാത്ത ഈ ഗാനത്തിനു ഈണം നൽകിയത് ശ്രീ മൊബെറ്റ് രാജനാണെന്ന് നമ്മിൽ എത്രപേർക്ക് അറിയാം.? 2006 ൽ ജോലിസ്ഥലത്തുണ്ടായ ഒരപകടവുമായി ബന്ധപ്പെട്ട് ചികിത്സയിലിരിയ്ക്കേ ഈ ഗാനത്തിന്റെ വരികൾ എഴുതിയ ബഹുമാനപ്പെട്ട ഷാജി തുമ്പേചിറയിൽ […]









